BREAKING NEWSLATESTWORLD

കൊവിഡ്19 രോഗികളില്ലാത്ത 100 ദിവസങ്ങള്‍; പകര്‍ച്ചവ്യാധിക്ക് കടിഞ്ഞാണിട്ട് ന്യൂസീലന്‍ഡ്

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ന്യൂസീലന്‍ഡിലെ അവസാന കൊവിഡ് രോഗി ആശുപത്രി വിട്ടിട്ട് നൂറ് ദിവസം പിന്നിടുകയാണ്. അമ്പത് ലക്ഷം ആളുകള്‍ വസിക്കുന്ന രാജ്യത്ത് ഇതുവരെ 22 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകരാജ്യങ്ങള്‍ കഴിഞ്ഞ ആറ് മാസമായി കൊവിഡിനോട് മല്ലിടുമ്പോഴാണ് ന്യൂസീലന്‍ഡിന്റെ ഈ നേട്ടം. ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡിനോട് പോരടിക്കുമ്പോള്‍ പകര്‍ച്ചവ്യാധിയെ എങ്ങനെ മെരുക്കാം എന്നാണ് ന്യൂസീലന്‍ഡ് പകര്‍ന്നു നല്‍കുന്ന പാഠം. വീട്ടുവീഴ്ചയില്ലാത്ത പരിശോധനയിലൂടെയും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കിയുമാണ് ഈ രാജ്യം കൊവിഡിനെ പ്രതിരോധിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആ!ര്‍ഡന്‍ സ്വീകരിച്ച മുദ്രാവാക്യം പയ്യെ തിന്നാല്‍ പനയും തിന്നാം എന്നുള്ള നമ്മുടെ നാടന്‍ പ്രയോഗം പോലൊന്നായിരുന്നു. ‘വൈറസിനെ ഉന്മൂലനം ചെയ്യുകയെന്നാല്‍ എക്കാലത്തേക്കും എന്നതില്‍ അ!ര്‍ത്ഥമില്ല. എന്നാല്‍ 28 ദിവസത്തേക്ക് രോഗ പകര്‍ച്ച ഇല്ലാതാക്കാനായാല്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകും.’ എന്നായിരുന്നു ജസീന്ത പറഞ്ഞത്. അവസാന കൊവിഡ് രോഗിയും ആശുപത്രി വിടുന്നതുവരെ ന്യൂസിലാന്റ് കാത്തിരുന്നു. അങ്ങനെ ജൂണ്‍ 8ന് ലോക്ക് ഡൗണ്‍ നീക്കി. അപ്പോഴേക്കും രാജ്യത്ത് 40,000 ടെസ്റ്റുകള്‍ നടത്തിയിരുന്നു.
രാജ്യത്ത് 28 കേസുകള്‍ റിപ്പോ!ര്‍ട്ട് ചെയ്തപ്പോള്‍ പ്രധാനമന്ത്രി മാ!ര്‍ച്ച് 19 മുതല്‍ വിദേശികള്‍ക്ക് മുന്നില്‍ അതി!ര്‍ത്തികള്‍ അടച്ചു. രാജ്യത്തെ പൗരന്മാ!ര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. പുറത്തു നിന്നും എത്തിയ പൗരന്മാരെ സ!ര്‍ക്കാര്‍ ചെലവില്‍ രണ്ടാഴ്ച ക്വാറന്റൈന്‍ ചെയ്ത. മാ!ര്‍ച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 102 കേസുകളായിരുന്നു ന്യൂസീലന്‍ഡില്‍ ഉണ്ടായിരുന്നത്. അഞ്ച് ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ ക!ര്‍ക്കശമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തുട!ര്‍ന്ന് രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടി. ബീച്ചുകളില്‍ ആളുകളെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. അയല്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. നിലവില്‍ താല്‍കാലികമായി രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരില്‍ നിന്നും 3,100 ന്യൂസീലന്‍ഡ് ഡോളറാണ് പിഴ ഈടാക്കുന്നത്.
ഫേസ് മാസ്‌ക് ആണ് മിക്ക രാജ്യങ്ങളുടേയും പ്രതിരോധ മാ!ര്‍ഗം. എന്നാല്‍ ന്യൂസീലന്‍ഡ് കൊവിഡിനെ പ്രതിരോധിച്ചത് അപ്രകാരമായിരുന്നില്ല. ഒന്നാമത് മുഖാവരണം ധരിക്കുന്ന സംസ്‌കാരം ന്യൂസീലന്‍ഡിനില്ല. രണ്ടാമത്, മാ!ര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും പ്രദേശവാസികള്‍ക്ക് ആവശ്യത്തിന് മാസ്‌ക് വാങ്ങാന്‍ കഴിഞ്ഞില്ല. ജൂണില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചപ്പോഴേക്ക് രാജ്യത്ത് ഒറ്റ കൊവിഡ് രോഗിപോലും ശേഷിച്ചില്ല എന്നതും ന്യൂസിലാന്റിന് ഗുണകരമായി. സാമൂഹിക അകലം പാലിച്ചാണ് ന്യൂസീലന്‍ഡ് കൊവിഡിനെ പ്രതിരോധിച്ചത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ന്യൂസീലന്‍ഡിനെ തുണച്ചു. ലോക ബാങ്കിന്റെ കണക്കനുസരിച്ച് ചതുരശ്ര കിലോമീറ്ററില്‍ 18 പേ!ര്‍ മാത്രമാണ് രാജ്യത്ത് താമസിക്കുന്നത്. യുഎസില്‍ ഇത് 35ഉം യുകെയില്‍ ഇത് 275ഉം ആണ്. അതേസമയം ഇന്ത്യയില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 455 പേരാണ് താമസിക്കുന്നത്. ജനപ്പെരുപ്പമില്ലാത്തതാണ് ന്യൂസീലന്‍ഡിന് അനുഗ്രഹമായത്.
ആദ്യഘട്ടത്തില്‍ ഫേസ് മാസ്‌ക് ഉപയോഗിക്കാതെയാണ് ന്യൂസീലന്‍ഡ് കൊവിഡിനെ പ്രതിരോധിച്ചത്. എന്നാല്‍ ഭാവിയില്‍ മാസ്‌ക് ധരിച്ചുവേണം കൊവിഡിനെ പ്രതിരോധിക്കാന്‍ എന്നാണ് ആരോഗ്യ മന്ത്രാലയം നി!ര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ വൈറസ് പക!ര്‍ച്ച ഉണ്ടായാല്‍ പ്രതിരോധിക്കുന്നതിനായി ആളുകളോട് കഴിയുന്നത്ര ഫേസ് മാ!സ്‌ക്ക് സംഭരിച്ചുവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് എപ്പോള്‍ വേണമെങ്കിലും രോഗം റിപ്പോ!ര്‍ട്ട് ചെയ്‌തേക്കാം മെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. പ്രതിരോധ സംവിധാനം ആ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അധികൃത!ര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം വിദേശത്തു നിന്നും എത്തിയ 1,219 പേരാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. അതില്‍ 21 ആക്ടീവ് കേസുകളാണുള്ളത്. ഇവ!ര്‍ക്ക് ആര്‍ക്കും രാജ്യത്തു നിന്നും രോഗം പകര്‍ന്നിട്ടില്ല. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. നേരത്തത്തെ അനുഭവത്തില്‍ നിന്നും വൈറസ് എത്രത്തോളം വേഗത്തില്‍ വ്യാപിക്കുമെന്ന് ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡില്‍ ഭാവിയില്‍ കേസുകള്‍ റിപ്പോ!ര്‍ട്ട് ചെയ്താല്‍ അത് വേഗത്തില്‍ പരിഹരിക്കാന്‍ നാം പരിശ്രമിക്കണം. ആരോഗ്യപ്രവ!ര്‍ത്തകരെ നിരാശരാക്കരുതെന്നും ആരോഗ്യ വിഭാഗം തലവന്‍ ഡോ ആഷ്‌ലി ബ്ലൂം ഫീല്‍ഡ് പറഞ്ഞു.

Related Articles

Back to top button