വെല്ലിംഗ്ടണ്‍: പ്രധാനമന്ത്രിയുടെ കല്യാണത്തിനൊരുങ്ങുകയാണ് ന്യൂസിലാന്‍ഡ്.ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്ഡേന് തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ക്കു ചില പദ്ധതികളുണ്ട്. എന്നാല്‍ കുറച്ചു ദൂരം കൂടി പോയാല്‍ മാത്രമേ ആ തിയതിയില്‍ എത്തിച്ചേരാന്‍ കഴിയൂ.. ജെസീന്ത പറഞ്ഞു. ആദ്യം ഇക്കാര്യം കുടുംബാംഗങ്ങളുമായും പിന്നീട് സുഹൃത്തുക്കളുമായും സംസാരിച്ചതിനു ശേഷം മാത്രമേ പരസ്യമായി എല്ലാക്കാര്യവും പറയാന്‍ കഴിയൂ എന്നും ജെസീന്ത വ്യക്തമാക്കിയിരുന്നു.
ടെലിവിഷന്‍ അവതാരകന് ക്ലാര്‍ക്ക് ഗേഫോര്‍ഡുമായി വര്‍ഷങ്ങളായി 40 വയസുകാരിയായ ജെസീന്ത പ്രണയത്തിലാണ്. ഇരുവര്‍ക്കും രണ്ടു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്.