കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. രാവിലെ 11 മണിക്കാണ് ഷട്ടറുകൾ തുറക്കുന്നത്. ഡാമിന്റെ നാല് ഷട്ടറുകളാണ് പത്ത് സെന്റീ മീറ്റർ വീതം തുറക്കുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
പേപ്പാറ ഡാമിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളും രാവിലെ 11 മണിക്ക് 10 സെന്റീ മീറ്റർ വീതം തുറക്കും.
അതേസമയം സംസ്ഥാനത്തെ ചില ജില്ലകളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.