BREAKING NEWSKERALALATEST

മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് ഡ്രൈവര്‍മാര്‍, കൊണ്ടുപോയത് എടപ്പാളിലേക്ക്

കൊച്ചി: മതഗ്രന്ഥങ്ങള്‍ യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് സിആപ്റ്റിലേക്കും അവിടെനിന്ന് മലപ്പുറത്തേക്കും എത്തിച്ച ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യംചെയ്തു. ഈ പാക്കേജുകള്‍ കാര്‍ഗോയില്‍നിന്ന് ഏറ്റുവാങ്ങിയ ക്ലിയറിങ് ഏജന്റിനെയും ചോദ്യംചെയ്തു. തിങ്കളാഴ്ച രാവിലെ മുതല്‍ കസ്റ്റംസ് കൊച്ചി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റില്‍നിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് സിആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ഓഫീസില്‍ എത്തിക്കുംവരെ ഇതില്‍ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് എന്നുമാത്രം അറിയാമെന്നും ഇവര്‍ പറഞ്ഞു.
ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളില്‍ ഒന്ന് ജീവനക്കാര്‍ പൊട്ടിച്ചപ്പോഴാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്. ബാക്കിയുള്ളതാണ് എടപ്പാളിലെ രണ്ടു സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയത്. ജി.പി.എസ്. സിഗ്‌നലുകള്‍ നഷ്ടമായതിനെക്കുറിച്ച് അറിവില്ലെന്നും ഇവര്‍ പറഞ്ഞു.
യു.എ.ഇ. സര്‍ക്കാരിന്റെ മുദ്രയുള്ള 4,478 കിലോഗ്രാം ബാഗേജാണ് നയതന്ത്ര കാര്‍ഗോയിലൂടെ എത്തിയതെന്ന് കസ്റ്റംസ് ഏജന്റ് സ്ഥിരീകരിച്ചു. ഇത് കോണ്‍സുലേറ്റിലേക്കു തന്നെയാണ് എത്തിച്ചത്.

Related Articles

Back to top button