BOLLYWOODENTERTAINMENTMALAYALAM

നടി നിക്കി ഗല്‍റാണിക്ക് കോവിഡ്

നടി നിക്കി ഗല്‍റാണിക്ക് കോവിഡ് 19 പോസിറ്റീവ്. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും രോഗം ഭേദമായി വരികയാണെന്നും നടി ഇന്‍സ്റ്റയില്‍ കുറിച്ചു.കഴിഞ്ഞ ആഴ്ച്ച പരിശോധനയില്‍ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു.രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോള്‍ നല്ല സുഖം തോന്നുന്നുവെന്ന് നിക്കി ഇന്‍സ്റ്റയില്‍ കുറിച്ചു.
തന്നെ ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു താരം. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ താന്‍ പാലിച്ചിരുന്നുവെന്നും എങ്കിലും മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു.ഏവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണമെന്നും നടി പറയുന്നു.
വീടുകളില്‍ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകള്‍ അനുസരിച്ചേ മതിയാകൂവെന്നും നടി പറയുന്നു.

Related Articles

Back to top button