സന: വധശിക്ഷയ്ക്കെതിരായി നിമിഷപ്രിയ നല്കിയ അപ്പീലിന് കോടതിയുടെ അംഗീകാരം. നഷ്ടപരിഹാര തുക നല്കി കോടതിയ്ക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി അനുമതി നല്കി. യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച സംഭവത്തിലാണ് മലയാളി നഴ്സിന് യെമന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. കൂടാതെ മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന യെമന്‍ നഴ്സായ ഹനാനെ ജീവപര്യന്തത്തിനും കോടതി വിധിച്ചിരുന്നു.നിയമപരമായി ഭര്‍ത്താവെന്ന് പറയപ്പെടുന്ന യെമന്‍കാരനായ തലാല്‍ അബദുമഹ്ദി വ്യാജ രേഖയുണ്ടാക്കിയാണ് താന്‍ ഭാര്യയാണെന്ന് തെളിയിച്ചെതെന്നും അവര്‍ പറയുന്നു. തലാലിനെ കൊലപ്പെടുത്തുകയല്ലാതെ തനിക്ക് ജീവിക്കാന്‍ മറ്റൊരു വഴികളും ഉണ്ടായിരുന്നില്ലെന്ന് നിമിഷ വ്യക്തമാക്കി.
തലാല്‍ കിടന്ന ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന് തനിക്ക് വഴി പറഞ്ഞു തരികയായിരുന്നുയെന്നും കൂട്ടിച്ചേര്‍ത്തു.ഇത് പ്രകാരമാണ് താന്‍ വീര്യം കൂടിയ മയക്ക് മരുന്ന് തലാലിന് കുത്തിവെച്ചത്. നിരന്തരമായി ശാരീരകവും മാനസികമായി പീഡിപ്പിക്കുകയും കൂടാതെ തന്റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കുകയും ചെയ്തു. ഒപ്പം തന്റെ പാസ്പ്പോര്‍ട്ട് എടുത്തുവെച്ച് നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെടുത്തുകയും അത് മൂലം യാതൊരു നിര്‍വാഹമില്ലാതെയാണ് താന്‍ അങ്ങനെ ചെയ്തതെന്ന് നിമിഷ പറഞ്ഞിരുന്നു.നിമിഷപ്രിയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് 70 ലക്ഷം നഷ്ടപരിഹാരം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ 2018ല്‍ ഇന്ത്യന്‍ ചാനലുകളില്‍ തന്നെപ്പറ്റി പറഞ്ഞതെല്ലാം വസ്തുത വിരുദ്ധമാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയും സത്യാവസ്ഥ പോലുമറിയാതെമാണ് വാര്‍ത്ത നല്‍കിയതെന്നും നിമിഷ റിപ്പോട്ടറിനോട് വിശദീകരിച്ചിരുന്നു.പാലക്കാട് കൊലങ്കോട് സ്വദേശിയായ നിമിഷപ്രിയ കൊല്ലപ്പെട്ട തലാലുമായിയൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു. 2017ലാണ് കൊല നടന്നത്. നിലവില്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയുള്ളത്.