ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് അലട്ടുന്ന പ്രശ്നമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. വില തീരുമാനിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.
പെട്രോള്‍ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. നിയമഭേദഗതിയുടെ ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.