BUSINESSBUSINESS NEWS

ചെറുകിട സംരംഭകര്‍ക്ക് പിന്തുണയുമായി നിഷ്ഠ നിര്‍മാണ്‍

കോഴിക്കോട്: ചെറുകിട സംരംഭകരെ ഏകോപിപ്പിക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് (സി ഐ എം എസ് എം ഇ) കേരള കൗണ്‍സില്‍ രൂപീകരിച്ചു. സംഘടനയുടെ ആദ്യ പദ്ധതി നിഷ്ഠ ആഗോള വെര്‍ച്വല്‍ പ്ലാറ്റ് ഫോം പ്രവര്‍ത്തനം തുടങ്ങി. നിഷ്ഠ നിര്‍മ്മാണ്‍ ക്ലസ്റ്ററിന്റെ ലോഞ്ചിങ് 24ന് വൈകിട്ട് 6 മണിക്ക് ഓണ്‍ ലൈന്‍ വഴി നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ അജിത് ഭാസ്‌ക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇംപാക്ട് കേരള ലിമിറ്റഡ് പ്രൊജക്റ്റ് ഡയരക്ടര്‍ അബുല്‍ മാലിക്ക് മുഖ്യാതിഥിയാകും. ഏഴു തരം വ്യവസായങ്ങളെ ആസ്പദമാക്കി വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ് നിഷ്ഠ ക്ലസ്റ്ററുകള്‍ രൂപീകരിക്കുക. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്‌റ്റൈല്‍സ്, സര്‍വീസസ്, ഐ ടി ആന്‍ഡ് ഇലക്ട്രോണിക്ക്‌സ്, ആര്‍ട്ടിസാന്‍സ്, ഫുഡ്, ഹെല്‍ത്ത് വെല്‍നെസ്സ് തുടങ്ങിയവയാണ് ക്ലസ്റ്ററുകള്‍. ചെറുകിട സംരംഭകരുടെ ദേശീയ ബിസിനസ്സ് ശൃംഖലയായി സി എം എസ് എം ഇ യുവ സംരംഭകര്‍ക്ക് വ്യക്തിഗതവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കും. കോവിഡ് കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചലനാത്മകമായ ഒരു സംരംഭക സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സംഘടനയുടെ ദേശീയ അധ്യക്ഷ ഇന്ത്യയിലെ മികച്ച 100 വനിതാ സംരംഭകരില്‍ ഒരാളും രാഷ്ട്രപതി അവാര്‍ഡ് ജേതാവുമായ നബോമിത മസുംദാര്‍ ആണ്. പുതു സംരഭകര്‍ക്ക് സര്‍ക്കാര്‍ തല സഹായം ലഭ്യമാക്കല്‍, വന്‍കിട സംരഭകരെ പരിചയപ്പെടുത്തുക,നിക്ഷേപകരെ കണ്ടെത്തല്‍ തുടങ്ങിയ മേഖലകളില്‍ സംഘടന സഹായിക്കുമെന്ന് സി ഐ എം എസ് എം ഇ കേരള ചെയര്‍മാന്‍ സുശീല്‍ കുമാര്‍ വളപ്പില്‍, വനിത വിഭാഗം ദേശീയ സെക്രട്ടറി അപര്‍ണ്ണ ജി കുമാര്‍ എന്നിവര്‍ അറിയിച്ചു. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 97461 33900 വിളിക്കാം. മെയില്‍ ഐഡി kl@cimsme.in

Related Articles

Back to top button