കൊച്ചി: പുതിയ നിസ്സാന്‍ മാഗ്നൈറ്റിന്റെ വരവിന് മുന്നോടിയായി രാജ്യത്തുടനീളം 50 പുതിയ ഔട്ട്ലെറ്റുകള് കൂടി ആരംഭിച്ച് നിസ്സാന്‍. 30 പുതിയ സര്‍വീസ് സ്റ്റേഷനുകളും 20 സെയില്‍സ് ഔട്ട്ലെറ്റുകളുമാണ് തുടങ്ങുന്നത്. വെര്‍ച്വല്‍ ഷോറൂം, വെഹിക്കിള്‍ കോണ്‍ഫിഗറേറ്റര്‍, വെര്‍ച്വല്‍ ടെസ്റ്റ് ്രൈഡവ് അനുഭവം, ഫിനാന്‍സ് ഉള്‍പ്പെടെ ബുക്കിംഗ് മുതല്‍ ഡെലിവറി വരെ എന്‍ഡ്ടുഎന്‍ഡ് ഇകൊമേഴ്സ് സൗകര്യം, വെര്‍ച്വല്‍ ഷോറൂം എന്നിവയിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ നിസ്സാന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. സുസ്ഥിര വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിപണിയില്‍ മുന്‍ഗണന നല്‍കാനും നിക്ഷേപം നടത്താനുമുള്ള നിസ്സാന്‍ നെക്സ്റ്റ് സ്റ്റ്രാറ്റജിയുടെ ഭാഗമായാണിത്.