കൊച്ചി നിസാന്‍ ഇന്ത്യ 2021 മാര്‍ച്ചില്‍ 4012 വാഹനങ്ങളുടെ വില്പന നടത്തി. പുതിയ നിസ്സാന്‍ മാഗ്നൈറ്റ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ആറു ശതമാനത്തിലധികം വളര്‍ച്ചയാണ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിസാന്‍ നേടിയത്.
പാന്‍ഡെമിക് കാലത്തെ ഡിമാന്‍ഡും വിതരണവും മൂലം, ഈ സാമ്പത്തിക വര്‍ഷം വ്യവസായം കുറഞ്ഞു. നിസാന്‍ നെക്സ്റ്റിന്റെ പരിവര്‍ത്തന പദ്ധതിയോടെ ഉപഭോക്തൃ പ്രതികരണത്തില്‍ ഈ വര്‍ഷം ആറ് ശതമാനം വളര്‍ച്ച നേടി. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഈ വളര്‍ച്ചാ വേഗത നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുനിസാന് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
2020 ഡിസംബര്‍ രണ്ടിനാണ് നിസ്സാന്‍ മാഗ്നൈറ്റ് പുറത്തിറങ്ങിയത്. അതോടൊപ്പം ഉയര്‍ന്ന പരിശീലനം ലഭിച്ച ചാനല്‍ പങ്കാളികള്‍, വെര്‍ച്വല്‍ ഷോറൂം, ഡിജിറ്റല്‍ ഇക്കോസിസ്റ്റം എന്നിവ ഉപയോഗിച്ച് നിസാന്‍ ഇന്ത്യ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ ശക്തിപ്പെടുത്തി. സുസ്ഥിര വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിപണിയ്ക്ക് മുന്‍ഗണന നല്‍കാനും നിക്ഷേപം നടത്താനുമുള്ള നിസ്സാന്‍ നെക്സ്റ്റ് തന്ത്രത്തിന് അനുസൃതമാണിത്.