AUTOFOUR WHEELER

നിസ്സാന്‍ മാഗ്‌നൈറ്റ് അവതരിച്ചു

കൊച്ചി: നിസ്സാന്റെ ബിഎസ് യുവി ‘നിസ്സാന്‍ മാഗ്‌നൈറ്റ്’ അവതരിച്ചു. വെര്‍ച്വല്‍ ആയായിരുന്നു അനാച്ഛാദന പരിപാടി നടന്നത്. സ്‌റ്റൈലിഷ് ഡിസൈനും ശക്തമായ, റോഡ് സാന്നിധ്യവുമുള്ള നിസ്സാന്‍ മാഗ്‌നൈറ്റ് ഭാവിയിലേക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്ന സവിശേഷതകളാല്‍ സമ്പന്നമായ ഒരു പ്രീമിയം വാഹനമാണ്.
നിസ്സാന്‍ ജിടിആര്‍, നിസ്സാന്‍ ആര്യ എന്നിവ ടെസ്റ്റിംഗ് നടത്തിയ ലോകോത്തര ടെസ്റ്റിംഗ് ഫെസിലിറ്റിയുള്ള ടോചിഗിയിലെ നിസ്സാന്റെ പ്രോവിംഗ് ഗ്രൗണ്ടിലാണ് നിസ്സാന്‍ മാഗ്‌നൈറ്റ് ടെസ്റ്റിംഗ് നടത്തിയത്. ‘സബ്‌നാല് മീറ്റര്‍ വിഭാഗത്തില്‍ ഒരു മികച്ച വാഗ്ദാനമാണ് മാഗ്‌നൈറ്റ്, ബിഎസ് യുവി വിഭാഗത്തെ നിസാന്‍ മാഗ്‌നൈറ്റ് പുനര്‍നിര്‍വചിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മാഗ്‌നൈറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്, ”നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
നിസ്സാന്റെ ആഗോള ബിഎസ് യുവി പൈതൃകവും നൂതന ജാപ്പനീസ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മ്മിചിരിക്കുന്നതാണ് നിസ്സാന്‍ മാഗ്‌നൈറ്റ്. ബോള്‍ഡ് എക്സ്റ്റീരിയര്‍, ഇന്റീരിയറുകള്‍, സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിവയാണ് നിസ്സാന്‍ മാഗ്‌നൈറ്റിന്റെ സവിശേഷത

Related Articles

Back to top button