ആമസോണ്‍ പ്രൈം ഒറിജിനല്‍ വെബ് സീരീസ് ബ്രീത്ത് ആദ്യ സീസണിന്റെ വിജയത്തിന് ശേഷം വീണ്ടും തിരിച്ചു വരികയാണ്. പുതിയ താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് ഇത്തവണ ഉള്ളത്.
ആദ്യഭാഗത്തെ കഥാപാത്രങ്ങള്‍ ആര് മാധവന്, അമിത് സാദ് എന്നിവരായിരുന്നു. പുതിയ സീസണിന്റെ പേര് ‘ബ്രീത്ത് ഇന്‍ ടു ദ ഷാഡോസ്’ (Breathe: Into the shadows) എന്നാണ്. അമിത് സാദ് ആദ്യഭാഗത്തിലെ അതേ വേഷത്തില്‍ തന്നെ തുടരുകയാണ്. ആദ്യമായി വെബ് സീരീസിലേക്ക് അഭിഷേക് ബച്ചന് എത്തുന്നു. നിത്യമേനോന് ഹിന്ദിയില്‍ മിഷന് മംഗല്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു. നിത്യയുടെ ആദ്യത്തെ വെബ്സീരീസാണ് ബ്രീത്ത്. വലിയ രീതിയില്‍ ജനപ്രീതി നേടിയ സീരീസാണ് ബ്രീത്ത്.
ആദ്യ സീസണ് സംവിധാനം ചെയ്ത മയങ്ക് ശര്‍മ്മയാണ് ബ്രീത്തിന്റെ രണ്ടാം സീസണുമായും എത്തിയിരിക്കുന്നത്. ഇതില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് നിതാ മേനോന്റെ ലിപ്ലോക്ക് രംഗങ്ങളാണ്. ഈ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശ്രുതി ബാപ്നയുമായാണ് നിത്യയുടെ ലിപ് ലോക്ക് രംഗം.
എന്നാല്‍ ആദ്യ സീസണി നിലവാരത്തേക്കാള്പിന്നിലാണ് ബ്രീത്ത് 2 ന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ത്രില്ലര്‍ സീരീസുകള്‍ ഇഷ്ടപ്പെടുന്നവരെ സീരീസ് നിരാശപ്പെടുത്തുന്നില്ലയെന്നും റിപ്പോര്‍ട്ടുണ്ട്.