BREAKING NEWSNATIONAL

നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു, ഇനിയില്ല അധികാരത്തിലേക്ക്

പട്‌ന: താന്‍ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
‘പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാള്‍ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.’ നിതീഷ് കുമാര്‍ പറഞ്ഞു.
2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്റെ പ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തില്‍ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker