BREAKING NEWSKERALALATESTNEWS

കൊച്ചിയിൽ സമൂഹ വ്യാപനമില്ല; കൂടുതൽ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ ശുപാർശ; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

കൊച്ചിയിൽ സമൂഹ വ്യാപനമില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ട്രിപ്പിൾ ലോക്ക് ഡൗണിനുള്ള സാഹചര്യമില്ലെന്നും സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നര ലക്ഷം ആളുകളാണ് കൊച്ചിയിലെത്തിയത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. എറണാകുളം മാര്‍ക്കറ്റില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായി വരുന്നത് ആശ്വാസകരമാണ്.

കൊച്ചിയിൽ ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ പൊലീസ് കളക്ടർക്ക് ശുപാർശ നൽകി. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു.

191 പേരാണ് കൊവിഡ് രോഗത്തിന് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതിൽ 42 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെടുകയായിരുന്നു. ഇതിൽ തന്നെ രണ്ട് പേരുടെ ഉറവിടം കണ്ടെത്താൻ ജില്ലാ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. കൊച്ചി നഗരസഭയിലെ 7 ഡിവിഷനുകളടക്കം ജില്ലയിലെ 24 കണ്ടെയ്ൻമെന്റ് സോണുകളുടേയും കവാടം പൊലിസ് പൂർണമായും അടച്ചു.

നെടുമ്പാശേരി വിമാനതാവളത്തിലെ ഒരു ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു. കരിയാട് സ്വദേശിനിയായ ഇവർ എയർപോർട്ടിലെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറിലായിരുന്നു ജോലി ചെയ്തിരുന്നത്.കൊച്ചി നഗരസഭയിൽ 8 ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെന്റ് സോങ്ങാക്കണമെന്ന് പൊലീസ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോർപ്പറേഷന് കീഴിലെ മാർക്കറ്റുകളിൽ മേയർ പരിശോധന നടത്തി.

Related Articles

Back to top button