MOBILETECH

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ 5.3 യുമായി നോക്കിയ ഇന്ത്യയിലേക്ക്

എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ അവതരിപ്പിച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ 5.3 ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. ദി മൊബൈല്‍ ഇന്ത്യന്‍ എന്ന വെബ്‌സൈറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയുന്നത്. മറ്റുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ കഴിഞ്ഞ 2,3 മാസമായി തുരുതുരെ പുത്തന്‍ ഫോണുകള്‍ ലോഞ്ച് ചെയ്തപ്പോള്‍ നോക്കിയ നിശബ്ദമായിരുന്നു. ഇടവേളയ്ക്ക് ശേഷം വമ്പന്‍ തിരിച്ചുവരവാണ് നോക്കിയ പദ്ധതിയിട്ടിരിക്കുന്നത് എന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നോക്കിയ 5.3യോടൊപ്പം കുറഞ്ഞത് രണ്ടോ മൂന്നോ സ്മാര്‍ട്‌ഫോണുകള്‍ കൂടെ കമ്പനി ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ ലോഞ്ച് ചെയ്യും. ഇക്കൂട്ടത്തില്‍ നോക്കിയയുടെ ആദ്യ 5ജി ഫോണ്‍ ആയ 8.3 5ജിയുമുണ്ടായേക്കാം. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ 5.3 നോക്കിയ അവതരിപ്പിച്ചപ്പോള്‍ ഒപ്പം 8.3 5ജിയും വില്പനക്കെത്തിയിരുന്നു.

നോക്കിയ 5.3
189 യൂറോ (ഏകദേശം 15,080 രൂപ) ആണ് നോക്കിയ 5.3ന്റെ വില. സിയാന്‍, സാന്‍ഡ്, ചാര്‍ക്കോള്‍ എന്നിങ്ങനെ 3 നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന നോക്കിയ 5.3യ്ക്ക് 1600 ഃ 720 പിക്‌സലും 2.5ഉ കര്‍വ്ഡ് ഗ്ലാസ്സുമുള്ള 6.55 ഇഞ്ച് എച്ഡി+ ഡിസ്‌പ്ലേയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസറും അഡ്രെനോ 610 ഏജഡവുമാണ്. ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 5.3യ്ക്ക് 6 ജിബി റാമും, 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി 512 ജിബി വരെ ഉയര്‍ത്താം. 2 ദിവസം വരെ ബാറ്ററി ലൈഫുണ്ട് എന്ന് നോക്കിയ അവകാശപ്പെടുന്ന 4000mAh ബാറ്ററി ആണ് നോക്കിയ 5.3യ്ക്ക്.
3 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ് (എഫ്/1.8 അപ്പര്‍ച്ചര്‍), 5 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ചേര്‍ന്ന ക്വാഡ് കാമറ സെറ്റപ്പ് ആണ് നോക്കിയ 5.3യ്ക്ക്. സെല്‍ഫികള്‍ക്കും, വീഡിയോ കോളിംഗിനുമായി 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമെറയുമുണ്ട്. 4 ജി വോള്‍ട്ട്, വൈഫൈ 802.11 എസി (2.4 ജിഗാഹെര്‍ട്‌സ് + 5 ജിഗാഹെര്‍ട്‌സ്), ബ്ലൂടൂത്ത് 4.2, ജിപിഎസ് + ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്‌സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് നോക്കിയ 5.3യിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍.

നോക്കിയ 8.3 5ജി

120Hz റിഫ്രഷ് റേറ്റും, 2400 x 1080 പിക്‌സല്‍ റെസല്യൂഷനും, 20:9 ആസ്‌പെക്ട് റേഷ്യോ എന്നിവയുള്ള 6.81 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയാണ് നോക്കിയ 8.3 5ജിയ്ക്ക്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 പ്രോസസറും 8 ജിബി റാമും 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4500mAh ബാറ്ററിയാണ് നോക്കിയ 8.3 5 ജിയില്‍. സീസ് ഒപ്റ്റിക്‌സിനൊപ്പം ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് നോക്കിയ 8.3 5 ജി വില്പനക്കെത്തിയിരിക്കുന്നത്. 64 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ്, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ചേര്‍ന്ന ക്വാഡ് കാമറ സംവിധാനമാണ്. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 24 മെഗാപിക്‌സല്‍ ഷൂട്ടര്‍ നോക്കിയ 8.3 5ജിയുടെ മുന്‍ഭാഗത്തുണ്ട്.

Related Articles

Back to top button