ENTERTAINMENT

‘ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’; നടി ഭാമയെ യൂദാസിനോട് ഉപമിച്ച് എന്‍.എസ് മാധവന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്കെതിരായി കൂറുമാറിയ നടി ഭാമയെ യൂദാസിനോട് ഉപമിച്ച് എന്‍.എസ് മാധവന്‍. യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത യേശുവിന്റെ അടുത്ത അനുയായിയായ യൂദാസിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്.നടി ഭാമയും സിദ്ദീഖും കൂറുമാറിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. സ്വന്തം സഹപ്രവര്‍ത്തകയോട് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ കാണിച്ച നീതികേടിനെതിരെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്.

സഹപ്രവര്‍ത്തകയോട് എങ്ങനെയാണ് വഞ്ചന നടത്താന്‍ കഴിയുന്നതെന്നാണ് നടി രമ്യ നമ്പീശന്‍ ചോദിച്ചത്.അതിജീവിച്ചവള്‍ക്കൊപ്പം നിന്ന അവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിക്കുന്നു എന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ പ്രതികരണം.നടി രേവതി, സംവിധായകന്‍ ആഷിഖ് അബു, ഗായിക സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.</ു>

Related Articles

Back to top button