BREAKING NEWSKERALA

‘ജനം അസ്വസ്ഥരാണ്; രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കും’:എന്‍എസ്എസ്

കോട്ടയം : എന്‍എസ്എസ് സമദൂരം തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലത്തില്‍ അതു പ്രതിഫലിക്കും. തിരിച്ചറിയാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ പല തരത്തില്‍ അസ്വസ്ഥരാണ്.
അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണം. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്‌കൂള്‍ ബൂത്തില്‍ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button