തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ക്രോസ് വോട്ട് നടന്നുവെന്ന കെ.സുരേന്ദ്രന്റെ ആരോപണം തള്ളി ഒ.രാജഗോപാല്‍ എംഎല്‍എ.
തിരുവനന്തപുരത്ത് ഭരണം കിട്ടാതെ പോയതിന് കാരണം ക്രോസ് വോട്ടാണെന്ന് താന്‍ പറയില്ല. അങ്ങനെ പാര്‍ട്ടിക്കുള്ളില്‍ ഒരു പരാതിയോ തെളിവുകളോ ഇല്ലെന്നും രാജഗോപാല്‍ പറഞ്ഞു.
ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ല. കൂടുതല്‍ ജനസേവനത്തില്‍ ഏര്‍പ്പടണം. അപ്പോഴേ ജയിക്കാന്‍ സാധിക്കൂ. എല്‍.ഡി.എഫിന് അതിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘സീറ്റ് വിഭജനത്തില്‍ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെ വേണം മുന്നോട്ട് പോകാന്‍. തോന്നിയ പോലെ പരീക്ഷണം നടത്തിയാല്‍ അബദ്ധത്തിലാകും. പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഗതി പോര.’ ബി.ജെ.പി. നേതാവ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താല്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം വോട്ടുമറിച്ചെന്നായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം.