ഓഫ്‌ലൈനായും ഇനി പണമിടപാടുകള്‍ നടത്താം

കൊച്ചി: ഡിജിറ്റല്‍ പണം ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ഓഫ്‌ലൈന്‍ പേയ്‌മെന്റ് സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ നടത്താനുള്ള പുതിയ സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കാനൊരുങ്ങുന്നത്. 2021 മാര്‍ച്ച് 31 മുതല്‍ പുതിയ ഓഫ്‌ലൈന്‍ പണം ഇടപാടുകള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.
താരതമ്യേന ചെറിയ തുകയുടെ ഇടപാടായിരിക്കും ഓഫ്‌ലൈന്‍ പേയ്‌മെന്റ് സംവിധാനം വഴി നടത്താനാവുക എന്നാണ് സൂചന. ഉപഭോക്താക്കളുടെ താത്പര്യാര്‍ത്ഥം അവതരിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.പേയ്‌മെന്റുകള്‍ റിമോട്ട് അല്ലെങ്കില്‍ പ്രോക്‌സിറ്റിമിറ്റി മോഡില്‍ നടത്താനാകും.കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഈ പണമിടപാടുകള്‍ നടത്താം.
ചെക്കു തട്ടിപ്പു തടയാന്‍ 50,000രൂപയ്ക്കു മുകളിലുള്ള ചെക്ക് കൈമാറുന്നതിന് പ്രത്യേക വ്യവസ്ഥയു0 ആര്‍ബിഐ അവതരിപ്പിച്ചിട്ടുണ്ട് . പോസിറ്റീവ് പേ എന്ന സംവിധാനമാണ് ഇതിന് ഇനി ബാധകമാക്കുക. ചെക്ക് നല്‍കുന്നയാള്‍ വിവരം അറിയിച്ചാല്‍ മാത്രമേ ബാങ്ക് ഇനി 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ ക്ലിയര്‍ ചെയ്യൂ.