കൊച്ചി: എസ്1 സ്‌ക്കൂട്ടറുകള്‍ക്ക് 15,000 രൂപ വരെ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ഈ മാസം 28 വരെ എസ്1 എക്‌സ്+ സ്‌കൂട്ടറുകള്‍ക്ക് 5,000 രൂപയും എസ്1 പ്രൊയ്ക്കും എസ്1 എയറിന് 2,500 രൂപയും കുറവുണ്ട്. ഇതിനു പുറമെ എസ്1 എക്‌സ് പ്ലസിന് എക്‌സ്‌ചേഞ്ച് ബോണസായി 5,000 രൂപ വരെയും സെലക്റ്റ് ചെയ്ത ക്രെഡിറ്റ് ഇഎംഐകളില്‍ എല്ലാ എസ്1 സ്‌കൂട്ടറുകള്‍ക്കും 5,000 രൂപ വരെയും ലഭിക്കും.
എസ്1 എക്‌സ് വിഭാഗത്തില്‍ 2കെഡബ്ല്യൂഎച്ച്, 3കെഡബ്ല്യൂഎച്ച്, 4കെഡബ്ല്യൂഎച്ച് സ്‌ക്കൂട്ടറുകളാണുള്ളത്. അവയ്ക്ക് യഥാക്രം 74999, 84999, 99999 എന്നിങ്ങനെയാണ് വില. പ്രിമിയം വിഭാഗത്തില്‍ എസ്1 പ്രൊയ്ക്ക് 1,29,999 രൂപയും എസ്1 എയറിന് 1,04,999 രൂപയും എസ്1 എക്‌സ് പ്ലസിന് 89,999 രൂപയുമാണു വില. എട്ടു വര്‍ഷം അല്ലെങ്കില്‍ 80,000 കിലോ മീറ്റര്‍ ബാറ്ററി അധിക വോറന്റിയും കമ്പനി നല്‍കുന്നു. 4,999 രൂപ മുടക്കിയാല്‍ ഒരു ലക്ഷം കിലോ മീറ്ററും 12,999 രൂപ മുടക്കിയാല്‍ 1,25,000 കിലോ മീറ്ററും ബാറ്ററി അധിക വോറന്റി ലഭിക്കും. വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ ഒരു 3കെബ്ല്യൂ ചാര്‍ജറും ഒല പുറത്തിറക്കിയിട്ടുണ്ട്. 29,999 രൂപയാണ് വില.
1,085 Less than a minute