BREAKING NEWSLATESTNATIONAL

പഴയ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയ്ക്ക് അധിക നികുതി ചുമത്താന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പഴയ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയ്ക്ക് അധിക നികുതി ചുമത്താന്‍ തയ്യാറെടുത്ത് കേന്ദ്രം. മൂന്ന് ശതമാനം ജിഎസ്ടിയാണ് പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാന തല ധനമന്ത്രിമാരുടെ സമിതിയുടേതാണ് നിര്‍ദേശം. ജ്വല്ലറികളില്‍ നടക്കുന്ന എല്ലാ ഇടപാടുകളുടെയും വില്‍പ്പന വിവരങ്ങളുടെയും ഇഇന്‍വോയിസ് ജനറേറ്റ് ചെയ്യണം എന്നത് നിര്‍ബന്ധമാക്കും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന ചരക്ക് നീക്കത്തിനും ഇവേ ബില്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന സ്വര്‍ണത്തിന്റെ ചരക്കുനീക്കത്തിന് ഇവേ ബില്‍ വേണമോന്ന് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം കൊടുക്കണമെന്ന് ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശില്‍ മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിയ്ക്കാം എന്നായിരുന്നു ആദ്യ നിര്‍ദേശം.
കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വര്‍ണവും പഴയ ആഭരണങ്ങളില്‍ ഉള്‍പ്പെടുത്തി ജിഎസ്ടി ഇല്ലാതെയാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. നവംബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലും സ്വര്‍ണത്തിന്റെ നികുതി വെട്ടിപ്പ് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
കേരള, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് പിന്നെയും വിഷയം ചര്‍ച്ചയായത്. സ്വര്‍ണത്തിന്റെയും വില പിടിച്ച കല്ലുകളുടെയും ചരക്കുനീക്കത്തിന് ഇവേ ബില്‍ ജനറേറ്റ് ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker