SPORTSOTHERSWORLD

ഒളിമ്പിക്‌സ് വേദിക്ക് നറുക്കു വീഴുന്നത് ഭാഗ്യമോ? അതോ കൈക്കൂലിയോ… ജപ്പാന്‍ വെട്ടിലായിട്ടുണ്ട്

ടോക്കിയോ: ഒളിമ്പിക്‌സ് വേദി തീരുമാനിക്കുന്നതില്‍ അഴിമതി നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. ഭാഗ്യത്തിന്റെ പേരില്‍ മാത്രമാണ് വേദിതീരുമാനിക്കപ്പെടുന്നത് എന്നുള്ള വിശ്വാസത്തിനാണ് ഇതിലൂടെ ഇടിവുണ്ടായിരിക്കുന്നത്. ഇന്റര്‍ നാഷണല്‍ ഒളിമ്പിക്‌സ് കമ്മറ്റി അംഗത്തിന്റെ മകന്‍ ജപ്പാന് വേദി നല്‍കാനായി 370,000 ഡോളര്‍ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വോട്ടു വാങ്ങല്‍ അഴിമതി ആരോപിച്ച് ഫ്രഞ്ച് അധികൃതര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. വേദി തീരുമാനിക്കുന്നതിന് മുമ്പും ശേഷവും പണം നല്‍കി എന്നാണ് ആരോപണം.
എന്നാല്‍ ആ പണം തനിക്ക് ചൈനയില്‍ നടത്തിയ ഒരു സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടുകിട്ടിയതാണ് എന്നാണ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ആരോപണത്തെ അനുകൂലിക്കുന്ന സാമ്പത്തികരേഖകളും മറ്റു തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് പറഞ്ഞത്. നിലവില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ഒരു വര്‍ഷത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.

Related Articles

Back to top button