ART & CULTUREKERALALATEST

ഇന്ന് അത്തം പത്ത് ഓണത്തിന്റെ രണ്ടാം നാള്‍; ചിത്തിര മുതല്‍ ഉത്രാടം വരെ പൂക്കളം വലുതാകും

അത്തം നാളില്‍ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോള്‍ തന്നെ പൂക്കളം വലുതാകാന്‍ ആരംഭിക്കുകയായി.
അത്തം മുതല്‍ പത്ത് ദിവസവും വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കളത്തിന് അതിന്റേതായ പ്രത്യേകതയുണ്ട്. ഓരോദിനവും പൂക്കളുടെ എണ്ണവും നിറവും പോലും പണ്ട് മുതലെ തുടര്‍ന്ന് വരുന്ന രീതിയിലാണ് ഭൂരിഭാഗം വീടുകളിലും ഒരുക്കുന്നത്. എന്നാല്‍ പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് എത്രത്തോളം അറിവുണ്ടെന്ന കാര്യം സംശയമാണ്.
അത്തം നാളില്‍ ഒരു പൂവില്‍ തുടങ്ങി പത്താം നാള്‍ തിരുവോണമെത്തുമ്പോള്‍ പത്ത് തരം പൂക്കളുമായാണ് കേരളക്കര മാവേലിയെ വരവേല്‍ക്കുന്നത്. ഐതീഹ്യ പ്രകാരം അത്തം നാളിലാണ് മാഹാബലി പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നത് അന്ന് തുമ്പ മാത്രം ഉപയോഗിച്ച് ഒരു നിര പൂ മാത്രമാണ് മുറ്റത്ത് ഇടുക.
രണ്ടാംദിനമായ ചിത്തിരയില്‍ രണ്ട് തരം പൂക്കളാണ് കളത്തില്‍ ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസി കൂടി പൂക്കളത്തിലേക്ക് എത്തുന്നത് ഈ ദിവസമാണ്. ചിത്തിരയ്ക്ക് മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. എന്നാല്‍ മൂന്നാംനാള്‍ പൂക്കളം മൂന്ന് ചുറ്റ് ആകുമെന്ന് മാത്രം.
അത്തം നാളില്‍ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോള്‍ തന്നെ പൂക്കളം വലുതാകാന്‍ ആരംഭിക്കുകയായി. വീടും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.
വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാന്‍ തുടങ്ങുക. ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. പിന്നീട് തിരുവോണ ദിവസമാകുമ്പോഴേക്കും ഓണക്കോടിയണിഞ്ഞ് ഓണത്തപ്പനയെും പൂക്കളത്തിലേക്കൊരുക്കും.

Tags

Related Articles

Back to top button
Close