BREAKING NEWS

ആഘോഷങ്ങളും ആരവങ്ങളും ഓര്‍മകളില്‍ മാത്രമായി ഇന്ന് തിരുവോണം

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇന്ന് തിരുവോണം. കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷയോടെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്.
പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഒരുപക്ഷേ, നൂറ്റാണ്ടില്‍ ഇതാദ്യമായാകാം നാം ഇതുപോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്. കൊറോണ മഹാമാരിക്കിടയില്‍ ഒരു തിരുവോണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ സുഹൃത്തുക്കളെ കാണാതെയുള്ള ഒരു ഓണാഘോഷം.
ഈ വര്‍ഷത്തെ ഓണം മലയാളിയ്ക്ക് അല്‍പം വ്യത്യസ്തം തന്നെയാണ്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കും മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷങ്ങള്‍. ഒരുമയുടേയും അതിജീവനത്തിന്റേയും മാനവികതയുടേയും ഓണം കൂടിയാണിത്. അതിജീവനത്തിന്റെ പ്രത്യാശയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓണം ആഘോഷിക്കാം. കേരളഭൂഷണത്തിന്റെ എല്ലാ വായനക്കാര്‍ക്കും സ്‌നേഹംനിറഞ്ഞ ഓണാശംസകള്‍.

Related Articles

Back to top button