CAREEREDUCATION

ഇനി ക്ലാസ് റൂമുകള്‍ വേണ്ടാത്ത വിദ്യാഭ്യാസ കാലം

ചെന്നൈ: കോവിഡ് കാലത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. കൃത്യമായ അദ്ധ്യായനം മഹാമാരിയുടെ ഇക്കാലത്ത് അസാധ്യമാണ്. കാലത്തിനൊത്ത് വിദ്യാഭ്യാസത്തെ ഉടച്ച് വാര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് എന്ന മദ്രാസ് ഐഐടി. ക്ലാസ്‌റൂമുകള്‍ എന്ന സങ്കല്‍പ്പത്തെ തന്നെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് അവര്‍. പ്രോഗ്രാമിംഗ്, ഡാറ്റാ സയന്‍സ് എന്നിവയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ മാറ്റത്തിന് തുടക്കമിടുന്നത്.
ഐഐടി മദ്രാസ് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി പറയുന്നതനുസരിച്ച്, നിലവില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഈ മേഖലയില്‍ ജോലി ചെയ്യുന്ന ബിരുദധാരികളെ ഓണ്‍ലൈന്‍ പ്രോഗ്രാം സൃഷ്ടിക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനത്തിന്റെയും വ്യക്തിഗത വിലയിരുത്തലിന്റെയും നൂതന സംയോജനമാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ പ്രോഗ്രാം ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പുതിയൊരുമാറ്റത്തിന് തുടക്കമിടുമെന്നും മറ്റ് പല ഉന്നത സ്ഥാപനങ്ങളെയും ഈ മാറ്റത്തിലേക്ക് ആകര്‍ഷിക്കാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരം ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് ഡാറ്റാ സയന്‍സിലെ ബിഎസ്സി ബിരുദമുള്ളയാള്‍ക്കോ അല്ലെങ്കില്‍ മറ്റു ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം ഡിഗ്രിയായി തുടരാം. കോഴ്‌സില്‍ ചേരുന്നതിന് വയസ്സോ ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഇല്ല. വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത തുക ഈടാക്കികൊണ്ടാണ് പഠനം ആരംഭിക്കുന്നത്.

Related Articles

Back to top button