BREAKING NEWSKERALALATEST

കാനം വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ആ മുറിവില്‍ മുളക് തേച്ചു: ഉമ്മന്‍ചാണ്ടി

തിരുവനന്തുപുരം: ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണ് ചെയ്തതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതുനേതാക്കള്‍ വളഞ്ഞിട്ട് അക്രമിക്കുകയാണ്. ശബരിമല വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാടാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയം കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഏറെ വിവാദമായ ശബരിമല കേസില്‍ എന്‍.എസ്.എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേസില്‍ വിശ്വാസികള്‍ക്ക് എതിരായ വിധി ഉണ്ടാകാനുള്ള ഏക കാരണം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള യു.ഡി.എഫ് സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ഇതു മറച്ചുവച്ച് കാനം രാജേന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും വ്രണപ്പെടുത്തുകയാണ്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയംകുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞപ്പോള്‍ അതിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker