BREAKING NEWSKERALA

ഉമ്മന്‍ ചാണ്ടിയുടെ ചരിത്ര നേട്ടത്തിന് അന്‍പതാണ്ട്; ആഘോഷങ്ങള്‍ സോണിയ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷം ഇന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈന്‍ വഴി വൈകിട്ട് പരിപാടി ഉദ്ഘാടനം ചെയ്യും.
കൊവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍, ക്ഷണിക്കപ്പെട്ട 50 അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സുകൃതം സുവര്‍ണ്ണം എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടിക്ക് മുമ്പ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടി എത്തും. വൈകുന്നേരം ഓണ്‍ലൈന്‍ വഴി എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി ഉമ്മന്‍ചാണ്ടി സംവദിക്കും.

Related Articles

Back to top button