BREAKING NEWSKERALA

വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ തത്കാലത്തേക്ക് പിന്‍വലിച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ പരിശോധിക്കുന്നതാണ് നിര്‍ത്തിവച്ചത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാല്‍, പതിവ് വാഹനപരിശോധന തുടരും.
വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. സുപ്രീംകോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു.
രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മിഷണറുടെ വിശദീകരണം. 5 ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കേണ്ടി വന്നു. അതേസമയം സര്‍ക്കാര്‍ തലത്തില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് പരിശോധന നിര്‍ത്തിയതെന്ന് ആക്ഷേപമുണ്ട്.
ഗ്ലാസുകളില്‍ സ്റ്റിക്കറുകളും പതിക്കാന്‍ പാടില്ല. കാറുകളില്‍ ഫാക്ടറി നിര്‍മിത ടിന്റഡ് ഗ്ലാസ് മാത്രമായിരുന്നു അനുവദനീയം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker