കൊച്ചി : ആഫ്റ്റര്‍ സെയില്‍സ് കസറ്റമര്‍ സാറ്റിസ്ഫാക്ഷണില് ഒപ്പോ ഒന്നാം സ്ഥാനം നേടി. കസറ്റമറിനു പറയാനുള്ളത് കേള്‍ക്കാനും അവര്‍ക്ക് ഏറ്റവും എളുപ്പത്തിലും സൗകര്യപ്രദമായും കാര്യങ്ങള്‍ ഒരുക്കുന്നതുമാണ് ഒപ്പോയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ നേട്ടം കൈവരിക്കുന്നത്.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനംപേരും ഒപ്പോയിലെ അനുഭവം വളരെ മികച്ചത് അങ്ങേയറ്റം മികച്ചത് എന്നിങ്ങനെയാണ് വിവരിച്ചത്. 50 ശതമാനത്തോളം ആളുകള്‍ക്കും സര്‍വീസ് സെന്ററില്‍ എത്തി 15 മിനിറ്റനകം സംസാരിക്കാനായിട്ടുണ്ടെന്ന് ഒപ്പോ ഇന്ത്യ ,പ്രസിഡന്റ് എല്‍വിസ് സോ പറഞ്ഞു.