LATESTMOBILETECH

ഒപ്പോ എഫ്19 പ്രോ +5ജിയുടെയും എഫ്19 പ്രോയുടെയും വില്‍പ്പന ആരംഭിച്ചു

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ +5ജിയും എഫ്19 പ്രോയും വിപണിയിലെത്തി. മാര്‍ച്ച് 17 മുതല്‍ ഇവയുടെ വില്‍പ്പന ആരംഭിച്ചു. എഫ് ശ്രണിയുടെ പാരമ്പര്യം നിലനിര്‍ത്തി വ്യക്തിഗത സ്‌റ്റൈലും വേഗവും മികച്ച സാങ്കേതികവിദ്യയും ട്രെന്‍ഡ് സെറ്റിങ് ലുക്കുമായാണ് എഫ്19 പ്രോ +5ജിയും എഫ്19 പ്രോയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എഐ ഹൈലൈറ്റ് പോര്‍ട്രെയിറ്റ് വീഡിയോ, സ്മാര്‍ട്ട് 5ജി, 50 വാട്ട് ഫഌഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട് എഫ്19 പ്രോ +5ജിയില്‍. ഇടത്തരം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെല്ലാം ഒന്നിക്കുന്നു.
എഫ്19 പ്രോ +5ജിയുടെ വില 25,990 രൂപയാണ്. എഫ്19 പ്രോയ്ക്ക് (8+128 ജിബി) 21,490 രൂപയും. എഫ്19 പ്രോ (8+256ജിബി)ക്ക് 23,490 രൂപയുമാണ്. ഒപ്പോ എഫ്19 പ്രോ പ്ലസ് 5ജി സ്‌പേസ് സില്‍വര്‍, ഫഌയിഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 8ജിബി റാമും 128 ജിബി സ്‌റ്റോറേജുമുണ്ട്. എല്ലാ പ്രധാന റീട്ടെയിലര്‍മാരിലും ആമസോണിലും ലഭ്യമാണ്. എഫ്19 പ്രോ പ്രധാന റീട്ടെയിലര്‍മാരിലും ആമസോണിലും ഫഌപ്പ്കാര്‍ട്ടിലും മറ്റ് പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഓഫറുകളോടെ ലഭ്യമാണ്.

Related Articles

Back to top button