BUSINESSMARKET

ഒറിയോ പ്രചാരണത്തിന് ധോണിയും മകളും

മുംബൈ: മൊണ്ടേല്‍സ് ഇന്ത്യയുടെ പ്രശസ്ത കുക്കി ബ്രാന്‍ഡായ ഒറിയോയുടെ പുതിയ പരസ്യത്തിനായി എം.എസ്. ധോണിയും പുത്രി സിവയും ഒന്നിക്കുന്നു. ഈ കൊറോണാ കാലത്ത് കുടുംബാംഗങ്ങള്‍ പരസ്പരം കളിച്ചു രസിക്കുക എന്ന ആശയവുമായാണ് ഭഒറിയോ പ്ലേ പ്ലെഡ്ജ്’ പരസ്യം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ധോണിയും മകളും ഒരു പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമാണെന്ന് മൊണ്ടേല്‍സ് ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍മാര്‍ക്കറ്റിങ് (ബിസ്‌ക്കറ്റ്‌സ്) സുധാന്‍ഷു നാഗ്പാല്‍ പറഞ്ഞു. കളിക്കൂട്ടുകാരെന്ന നിലയ്ക്കുള്ള ധോണിയും സിവയും തമ്മിലുള്ള അടുപ്പവും വിശേഷാല്‍ സ്‌നേഹവും കണക്കിലെടുത്താണ് ഒറിയോ ബ്രാന്‍ഡ് അംബാസഡര്‍മാരായി രണ്ടുപേരെയും തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
പരസ്യത്തിനായി മകളുമൊന്നിച്ചുള്ള ഷൂട്ടിങ് പുതിയ അനുഭവമായിരുന്നുവെന്ന് ധോണി അഭിപ്രായപ്പെട്ടു. ഭഒറിയോ പ്ലേ പ്ലെഡ്ജ്’ രാജ്യത്തെ യുവാക്കള്‍ക്കുള്ള മികച്ച സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button