BREAKINGNATIONAL

സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീന്‍’; ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീന്‍ ഒവൈസിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുന്നില്‍ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ഹൈദരാബാദില്‍ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമാണ് ഒവൈസി.
ഒരു അന്യരാജ്യത്തോട് കൂറ് കാണിക്കുന്ന സാഹചര്യം പാര്‍ലമെന്റിലുണ്ടായെന്നും അതിനാല്‍ സഭാംഗത്വത്തില്‍ നിന്നും ഉവൈസിയെ അയോഗ്യനാക്കണമെന്നുമാണ് ആവശ്യം. പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കിടെ ഉവൈസി മുദ്രാവാക്യം വിളിച്ചത് വിചിത്രമാണ്. അദ്ദേഹം കൂറ് പുലര്‍ത്തുന്നത് ആ രാജ്യത്തോടാണ്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്, പരാതിക്കാരന്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു.
സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീന്‍ എന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പാര്‍ലമെന്റിലും പ്രതിഷേധമുണ്ടായിരുന്നു. വിഷയത്തില്‍ ഒവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തുകയും ചെയ്തു. ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തന്റെ വാക്കുകള്‍ ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതല്ലെന്നാണ് സംഭവത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button