KERALALATEST

പി സി ജോര്‍ജ് വിശദീകരിക്കുന്നു… താന്‍ എങ്ങനെ ‘ഇസ്ലാം വിരുദ്ധ’നായി

തിരുവനന്തപുരം: ഒരു വിഭാഗം ആളുകള്‍ തന്നെ കടുത്ത ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കുന്നതിന്റെ കാരണങ്ങള്‍ നിരത്തി പി സി ജോര്‍ജ്.
താന്‍ എന്നെങ്കിലും നബി(സ)യെയും,പരിശുദ്ധ ഖുര്‍ആനെയും നിന്ദിച്ചിട്ടുണ്ടോ, പിന്നെ എവിടെയാണ് കുഴപ്പം എന്ന് അദ്ദേഹം ചോദിക്കുന്നു. 1980 മുതല്‍ 2019 വരെ അന്യ സമുദായത്തില്‍ നിന്നും ഇസ്ലാം സമൂഹത്തിന് ഏറ്റവും സ്വീകാര്യനായ ജനപ്രതിനിധിയായിരുന്ന താന്‍ എന്ന കാര്യത്തില്‍ സംശയമില്ല. അതുതന്നെയാണ് ഈ നാട്ടിലെ മതേതരത്വം തകര്‍ത്ത് ഏതു വിധേനയും മതസംഘടന വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ജിഹാദി സംഘടനകള്‍ക്ക് മുമ്പിലെ കരടായി താന്‍ മാറാന്‍ കാരണമെന്നും പി സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

സമകാലികമായി സാമൂഹ്യമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒന്ന് പരതിയാല്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ്, ഇത് വിശദീകരിക്കാതിരിക്കാന്‍ കഴിയില്ല. ഒരു സമുദായത്തിലെ ചിലര്‍ ചെയ്യുന്ന ജിഹാദി പ്രവര്‍ത്തനങ്ങള്‍ ആ സമൂഹത്തെ അപ്പാടെ ബാധിക്കുകയും, ആ സമൂഹത്തിന്റെ മുഴുവന്‍ പ്രശ്‌നമായി ചിത്രീകരിച്ച് തങ്ങള്‍ സമൂഹത്തില്‍ അപമാനിക്കപ്പെട്ടു എന്ന ചിന്താഗതി വളര്‍ത്തി, രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം, അവരെ മുഴുവനായി മത ചിന്തയിലേക്ക് തള്ളിവിടുന്ന ഒരു പ്രതിഭാസമാണ് ജിഹാദി സംഘടനകള്‍ തങ്ങള്‍ക്ക് വേരോട്ടം ഉണ്ടാക്കുവാന്‍ ആദ്യം ചെയ്യാറുള്ളത്. അത് ഒരു പക്ഷേ കേരളത്തില്‍ അവര്‍ ആദ്യം പരീക്ഷിച്ചത് ഈരാറ്റുപേട്ടയില്‍ ആയിരിക്കും. അതുകൊണ്ട് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളുക എന്നത് ഇത് തുടങ്ങിവച്ച നാടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ എന്റെ കടമയാണ്.ഈ കൊറോണയുടെ കാലത്ത് ഞാനിത് പറയുന്നത് ഈ പ്രവണത കൊറോണയേക്കാള്‍ ഈ നാടിന് അപകടകാരിയാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ എന്നെക്കാളും ഞാന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടുത്തെ ജിഹാദി സംഘടനകളാണ്. എന്നാല്‍ മാത്രമേ ഞാന്‍ വിരുദ്ധത പറഞ്ഞ് വര്‍ഗീയത വളര്‍ത്താന്‍ അവര്‍ക്ക് കഴിയൂ.

Related Articles

Back to top button