കൊച്ചി: എന്‍സിപി വിട്ട് മാണി സി. കാപ്പന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് വരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. ആദ്ദേഹത്തിനു വേണ്ടി പാലാ സീറ്റ് മാറ്റിവച്ചിട്ടുണ്ട്. കാപ്പന് തന്നെ വന്നു കണ്ടിരുന്നുവെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മല്‍സരിച്ച 15 സീറ്റില്‍ 13 ഉം കേരള കോണ്‍ഗ്രസിന് ലഭിക്കണം. ലീഗിന് കൂട്ടിനല്കുമ്പോള് പാര്‍ട്ടിയുടേത് കുറയ്ക്കുന്നതില്‍ ന്യായീകരണമില്ല. കേരള കോണ്‍ഗ്രസിനെ കുറച്ചുകാണുന്നത് മുന്നണിക്കു നല്ലതല്ല. പാലായില്‍ ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം നല്കാന് യുഡിഎഫ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.