BUSINESS

എന്‍. പി ജോര്‍ജിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്

കൊച്ചി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് 2024 ന് പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. പി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ സിനിമ നടന്‍ ശങ്കര്‍ അവാര്‍ഡ് സമ്മാനിച്ചു.
മില്ലേനിയം ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍ അധ്യക്ഷനായിരുന്നു.
സിനിമ താരങ്ങളായ സ്വാസിക, റഫീഖ് ചോക്ലി, സഹദ് റിജു ചിറക്കല്‍, മമ്മി സെഞ്ചറി, ഡബ്ലിയു എ സി എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button