LATESTMOBILETECHWORLD

‘അശ്ലീലം, സദാചാരവിരുദ്ധം’: ഇന്ത്യയില്‍ കിട്ടുന്ന 5 ഡേറ്റിംഗ് ആപ്പുകള്‍ പാകിസ്ഥാന്‍ നിരോധിച്ചു

ഇന്ത്യയില്‍ അടക്കം പ്രചാരത്തിലുള്ള അഞ്ച് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി. അധാര്‍മികമായ ഉള്ളടക്കം എന്ന് പറഞ്ഞാണ് ഈ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ടിന്‍ഡര്‍, ടാഗ്ഡ്, സ്‌കൗട്, ഗ്രൈന്‍ഡര്‍, സെഹൈ എന്നീ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അധാര്‍മികമായതും അശ്ശീലമായതും ഉള്ളടക്കം പ്രചരിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്റെ പ്രാദേശിക നിയമങ്ങള്‍ക്കനുസൃതമായി ഡേറ്റിംഗ് സേവനങ്ങള്‍ നീക്കം ചെയ്യണമെന്നും തത്സമയ സ്ട്രീമിംഗ് ഉള്ളടക്കം മോഡറേറ്റ് ചെയ്യാനും ആവശ്യപ്പെട്ട് അഞ്ച് പ്ലാറ്റ്‌ഫോമുകളുടെ മാനേജുമെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയെന്ന് പിറ്റിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇവര്‍ നിശ്ചിത സമയത്തിനുള്ളില്‍ നോട്ടീസിനോട് പ്രതികരിക്കുവാന്‍ തയ്യാറാകാത്തതിനാല്‍ ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്നും വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അതേസമയം, ഈ തീരുമാനം പുനപരിശോോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഫലപ്രദമായ ഒരു ഇടപെടലിലൂടെ അധാര്‍മ്മികമായ ഉള്ളടക്കം നീക്കണമെന്നും അറിയിക്കുന്നു.
ബിഗോ ലൈവ് അടക്കമുള്ള ആപ്പുകള്‍ നിരോധിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഇത്തരത്തില്‍ കൂടുതല്‍ മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനൊപ്പം ടിക്ക് ടോക്കിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
അതിനൊപ്പം ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഗെയിമിങ്ങ് പ്ലാറ്റ്‌ഫോമായ പബ്ജിക്ക് ജൂണ്‍ ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരവധി കുട്ടികള്‍ അടിമപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. കുട്ടികളുടെ സമയം കളയുന്നു, മോശമായ പ്രതികരണമുണ്ടായിരിക്കുന്നു, കുട്ടികളുടെ മാനസികമായും ശാരീരികമായുമുള്ള ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button