BREAKING NEWSKERALA

പാലായില്‍ ജോസിന് മുന്നേറ്റം, ജോസഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോറ്റു

പാലാ: പാലാ മുന്‍സിപ്പാലിറ്റിയിലെ 5 സീറ്റില്‍ പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഏറ്റുവാങ്ങി. ജോസ് ജോസഫ് പക്ഷങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍ എറ്റുമുട്ടിയ പത്താം വാര്‍ഡില്‍ പിജെ ജോസഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കുര്യാക്കോസ് പടവനെ വരെ പരാജയപ്പെടുത്തിയാണ് ജോസ് പക്ഷം മുന്നേറിയത്. ഇടതു മുന്നണി പ്രവേശത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അഭിമാനപ്പോരാട്ടം കൂടിയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇത്തവണ പാലായിലും കൊട്ടയത്തും എല്ലാം പുറത്തെടുത്തത്.കോട്ടയം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button