തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 442 ഇടത്ത് എല്‍ഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്ക്കുന്നു. 3 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്ക്കുന്നു.
ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന് പാലായില്‍ തോറ്റു.
കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്.ചാലക്കുടിയില്‍ യുഡിഫ് കേവലഭൂരിപക്ഷത്തിലേക്ക്
പന്തളം നഗരസഭയില്‍ ബി.ജെ.പി. മുന്നേറ്റം; എന്‍.ഡി.എ. ഒമ്പത് സീറ്റില്‍ വിജയിച്ചു.പട്ടാമ്പിയില്‍ ആറ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് വിമതര്‍ക്ക് വിജയം.ജില്ലാ പഞ്ചായത്തില്‍ 10 ഇടത്ത് എല്‍ഡിഎഫും 4 ഇടത്ത് യുഡിഎഫ്.ബ്ലോക്ക് പഞ്ചായത്തുകളില്‍ 96 ഇടത്ത് എല്‍ഡിഎഫും 51 ഇടത്ത് യുഡിഎഫ്.
മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍ഡിഎഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്ക്കുന്നു. രണ്ടിടത്ത് എന്‍ഡിഎ.ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍ കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു.നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു.ഒഞ്ചിയത്ത് എല്‍ഡിഎഫ് ആര്‍എംപി സ്ഥാനാര്‍ഥിയെ തോല്പിച്ചു.പാലായില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി തോറ്റു.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാര്‍ഡില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി ഷൈജു വിജയിച്ചു.
കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു. തൃശ്ശൂരില്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന് തോറ്റു. കുട്ടംകുളങ്ങര ഡിവിഷനില്‍ ആണ് തോറ്റത്.