KERALAKOTTAYAMLATEST

പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ പൂവരണി പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്.
കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. കട്ടപ്പന മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കട്ടപ്പനയില്‍ നിന്ന് വരുകയായിരുന്ന മാരുതിക്കാറും, പൊന്‍കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മില്‍ പൂവരണി പള്ളിക്ക് സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Back to top button