KERALABREAKING NEWS

പാലക്കാട് നഗരസഭ ബിജെപി നിലനിര്‍ത്തി, യുഡിഎഫ് രണ്ടാമത്

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നിലനിര്‍ത്തി. യു ഡി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികയ്ക്കാനായില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലേക്കും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വാദങ്ങള്‍ ജനം തള്ളി. ഇതുവരെ പാലക്കാട് ജില്ലയില്‍ ജയിക്കാത്ത സ്ഥലങ്ങളില്‍ വിജയം നേടാനായി. പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker