KERALALATEST

‘പഞ്ചവടിപ്പാലം’ സിനിമ തീയറ്ററിലെത്തി 36 വര്‍ഷം തികയുന്ന അതേ ദിവസം പാലാരിവട്ടം പാലം പൊളിച്ചു

ഹൈക്കോടതി ഉത്തരവ് പ്രകാരം പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രത്യേക പൂജകള്‍ക്ക് ശേഷം രാവിലെ ഒമ്പത് മണിയോടെ പാലം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പാലം പൊളിഞ്ഞതുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കിടെ കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു.

ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേര്‍ന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്ന് 36 വര്‍ഷം തികയുകയാണ്. 1984 സെപ്റ്റംബര്‍ 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

പഞ്ചവടിപ്പാലം പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികമാണ്. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം.

Related Articles

Back to top button