പാലാരിവട്ടം പാലത്തിന്റെ ടാര്‍ പൂര്‍ണമായും നീക്കം ചെയ്തു കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് പാലത്തിന്റെ ടാര്‍ പൂര്‍ണമായും നീക്കിയത്. ഡിവൈഡറുകളുടെയും കോണ്‍ക്രീറ്റിന്റെയും കട്ടിങ് ആണ് നിലവില്‍ പുരോഗമിക്കുന്നത്. ഡയമണ്ട് വയര്‍ സോ കട്ടര്‍ ഉപയോഗിച്ചാണ് ഡിവൈഡറുകള്‍ മുറിക്കുന്നത്.
രണ്ടുമാസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിനു ശേഷം സ്ലാബുകള്‍ മുറിച്ചു മാറ്റുന്നത്. അതിനു ശേഷം ഗര്‍ഡറുകള്‍ മാറ്റും. 102 ഗര്‍ഡറുകളാണ് പാലാരിവട്ടം പാലത്തിന് ഉള്ളത്. ഇതില്‍ 98 എണ്ണത്തിനും വിള്ളലുകള്‍ ഉണ്ട്. പാലത്തിന്റെ 19 സ്പാനുകളില്‍ വിള്ളല്‍ ഉള്ള 17 സ്പനുകളും മാറ്റും.തൂണുകളെ അങ്ങനെ തന്നെ നിലനിര്‍ത്തി കാര്‍ബണ്‍ ഫൈബര്‍ റാപ്പിംഗിലൂടെ ബലം നല്‍കും.
അഹീെ ഞലമറ: പാലാരിവട്ടം പാലത്തിന്റെ കോണ്‍ക്രീറ്റ് കട്ടിംഗ് തുടങ്ങി; വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും
നാഗമ്പടം പാലം പൊളിച്ച പല്ലാശ്ശേരി എര്‍ത്ത് വര്‍ക്സിന് ആണ് പാലാരിവട്ടത്തെ കോണ്‍ക്രീറ്റ് പൊളിച്ചു നീക്കുന്നതിന്റെ ചുമതല. കോണ്‍ക്രീറ്റ് കട്ട് ചെയ്യുമ്പോള്‍ പൊടി ഉയരാതിരിക്കാന്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ ഇരുമ്പ് വല വിരിക്കും.