Above head
KERALALATEST

പമ്പാ മണല്‍ക്കടത്ത് കേസ്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Above article

തിരുവനന്തപുരം : പമ്പാ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷ നേതാവിന് കത്ത് നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി നിഷേധിച്ചു. തുടർന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെ പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം.

Related Articles

Back to top button