BREAKING NEWSKERALALATEST

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സാധ്യത; പ്രതിപക്ഷ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും, മാറ്റി വയ്ക്കരുതെന്ന് ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സാധ്യത. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ല. നാളത്തെ സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഉപതെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ഇക്കാര്യത്തില്‍ അഭിപ്രായ രൂപീകരണത്തിനാണ് ശ്രമം. കോവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെ അപ്രായോഗികത തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് നീക്കം.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ ഈ നിലപാടിനോട് പ്രതിപക്ഷത്തിനും വിയോജിപ്പില്ല. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവയ്ക്കണം എന്നതാണ് അവരുടെ ആവശ്യം. ആദ്യം ഇതിനോട് മുഖം തിരിച്ച സര്‍ക്കാരും ഒടുവില്‍ വഴങ്ങുകയാണ്.

Related Articles

Back to top button