KERALALATEST

പന്തളത്ത് തര്‍ക്കത്തിനൊടുവില്‍ സുശീല സന്തോഷ് നഗരസഭ അധ്യക്ഷ; രമ്യ ഉപാധ്യക്ഷയാകും

പത്തനംതിട്ട: പന്തളം നഗരസഭയില്‍ ബി.ജെ.പി.യുടെ സുശീല സന്തോഷിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്ന പന്തളത്ത് പാര്‍ട്ടി നേതൃത്വമാണ് സുശീല സന്തോഷിന്റെ പേര് നിര്‍ദേശിച്ചത്. അധ്യക്ഷ സ്ഥാനം ജനറല്‍ ആയിരുന്നെങ്കിലും തര്‍ക്കം ഉടലെടുത്തതിനാല്‍ വനിതാ അംഗത്തെ നഗരസഭാധ്യക്ഷയാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.
യു. രമ്യയെയാണ് ഉപാധ്യക്ഷയായി പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ 18 കൗണ്‍സിലര്‍മാരില്‍ 14 പേരും വനിതകളാണ്. ആകെ 33 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടിയാണ് പന്തളത്ത് ബി.ജെ.പി. ഭരണം പിടിച്ചത്. യു.ഡി.എഫ്. അഞ്ച് സീറ്റുകളിലും എല്‍.ഡി.എഫ്. ഒമ്പത് സീറ്റുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന് സ്വതന്ത്രന്‍ വിട്ടുനിന്നു. നഗരസഭകളില്‍ ഇത്തവണ പന്തളത്തും പാലക്കാടും മാത്രമാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. പന്തളം നഗരസഭ എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

Related Articles

Back to top button