ജലന്ധര്‍: കര്‍ഷകരെ പ്രതിഷേധത്തിലേക്ക് നയിച്ച വിവാദമായ മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച എല്ലാ മെഡലുകളും അവാര്‍ഡുകളും തിരികെ നല്‍കുമെന്നും ഡല്‍ഹി ഉപരോധിക്കുമെന്നും പഞ്ചാബില്‍ നിന്നുള്ള ഒരു കൂട്ടം മുന്‍നിര കായികതാരങ്ങളും പരിശീലകരും അറിയിച്ചു.
ഗുസ്തിക്കാരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ കര്‍താര്‍ സിംഗ്, ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ഹോക്കി കളിക്കാരനുമായ ഗുര്‍മയില്‍ സിംഗ്, ഇദ്ദേഹം അര്‍ജ്ജുന അവാര്‍ഡ് ജേതാവുമാണ്. ഹോക്കി കളിക്കാരനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ഒളിമ്പ്യന്‍ സഞ്ജന്‍ ചീമ, ‘ഗോള്‍ഡന്‍ ഗേള്‍’ എന്ന് വിളിക്കപ്പെടുന്ന മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ രാജ്ബീര്‍ കൗര്‍ എന്നിവരാണ് കര്‍ഷകരെ പിന്തുണച്ച കായികതാരങ്ങള്‍.
കര്‍ഷകര്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്വലിക്കണമെഇവര് ആവശ്യപ്പെട്ടു.
‘എല്ലാ പത്മ, അര്‍ജ്ജുന അവാര്‍ഡുകളും എല്ലാ മെഡലുകളും പഞ്ചാബിന്റെ കായികതാരങ്ങള്‍ തിരികെ നല്‍കും … അതില്‍ 150 ഓളം പേര് ഉണ്ടാകും,’ പത്രസമ്മേളനത്തില്‍ കായികതാരങ്ങള്‍ വ്യക്തമാക്കി.