ചണ്ഡീഗഢ്: കേന്ദ്ര കര്‍ഷകനിയമത്തിനെതിരെയുള്ള പഞ്ചാബിലെ കര്‍ഷകരുടെ റെയില്‍ ഉപരോധം താത്കാലികമായി അവസാനിപ്പിക്കും. കര്‍ഷക നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് റെയില്‍ സമരം പിന്‍വലിക്കാന്‍ ധാരണ ആയത്. കര്‍ഷകര്‍ തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ തടയില്ല.
കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ ചര്‍ച്ച വിളിച്ചില്ലെങ്കില്‍ വീണ്ടും സമരം പുനഃരാരംഭിക്കും.തീരുമാനം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദിര്സിങ്ങ് സ്വാഗതം ചെയ്തു.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ 26ന് കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. നവംബര്‍ 26ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷത്തിലധികം കര്‍ഷകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അനുമതി നിഷേധിച്ചാലും അത് മറികടന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ചണ്ഡീഗഡില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ട്രാക്ടറില്‍ സഞ്ചാരിച്ചാകും കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തുക.
കാര്‍ഷിക നിയമം പിന്‍വലിക്കാനാകില്ലെന്നാണ് കര്‍ഷക സംഘടനകളുടമായി നടത്തിയ ചര്‍ച്ചകളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അതല്ലാതെ മറ്റൊരു ആവശ്യവും ഇല്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകളും ഉറച്ചുനില്‍ക്കുന്നു.