BREAKING NEWS

കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ ഒരുവര്‍ഷം വരെ അവധി

തിരുവനന്തപുരം: കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവര്‍ഷം അവധി അനുവദിക്കും. അണുകുടുംബങ്ങളില്‍ കിടപ്പിലായ മുതിര്‍ന്ന പൗരന്മാരെ പരിചരിക്കേണ്ടിവരുന്ന അവസ്ഥ കണക്കിലെടുത്താണിത്.
മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികളെ നോക്കാന്‍ രക്ഷിതാക്കളായ ഉദ്യോഗസ്ഥര്‍ക്ക് 40 ശതമാനം ശമ്പളത്തോടെ പരമാവധി ഒരുവര്‍ഷം ചൈല്‍ഡ് കെയര്‍ ലീവും ശുപാര്‍ശചെയ്യുന്നുണ്ട്.
പിതൃത്വ അവധി പത്തുദിവസത്തില്‍നിന്ന് 15 ആക്കാനും ദത്തെടുക്കുന്നവര്‍ക്കും അനുവദിക്കാനും കമ്മിഷന്‍ നിര്‍ദേശിക്കുന്നു. മറവിരോഗം, മാറാരോഗങ്ങള്‍ എന്നിവ കാരണം പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത മാതാപിതാക്കളെ പരിചരിക്കാന്‍ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവധി അനുവദിക്കാനാണ് കമ്മിഷന്‍ ശുപാര്‍ശ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker