BREAKINGKERALA

പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിന് ജയം, തകര്‍ത്തത് 2 പതിറ്റാണ്ടായ എസ്എഫ്‌ഐ ആധിപത്യം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിന് ചരിത്രവിജയം.രണ്ട് പതിറ്റാണ്ടിലേറെയായി ഏകപക്ഷീയമായി എസ്എഫ്‌ഐക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യ വര്‍ഷം തന്നെ യുഡിഎസ്എഫ് പിടിച്ചെടുത്തത്.
ആകെയുള്ള 15 സീറ്റില്‍ 12 എണ്ണത്തിലാണ് യുഡിഎസ്എഫ് വിജയിച്ചത്. 3 സീറ്റില്‍ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിരുന്നു. ചെയര്‍മാനായി ഹിഷാം മുനീര്‍, വൈസ് ചെയര്‍മാനായി അമീന്‍ എസ് സജിത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് മേജര്‍ സീറ്റില്‍ ഒരെണ്ണം മാത്രമാണ് എസ്എഫ്‌ഐയ്ക്ക് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button