മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ താന്‍ അമ്മയാകാനൊരുങ്ങുന്നെന്ന വിശേഷമാണ് പേളി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അതും വീഡിയോ പോസ്റ്റ് ചെയ്ത്. തങ്ങള്‍ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും പേളി വീഡിയോയില്‍ പറയുന്നു.
‘ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്’ ഈ വാക്കുകളോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാര്‍ഷിക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും’ എന്നതായിരുന്നു പേളി അന്ന് ചിത്രം പങ്കുവച്ചത്. ഞങ്ങള്‍ വിവാഹിതരായി ഒരു വര്‍ഷമായി എന്ന് മനസിലായപ്പോള്‍ ഞങ്ങളുടെ യഥാര്‍ത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയുംഅന്ന് പേളി മാണി പങ്കുവച്ചിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 ലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദുക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം